നായികയായും സഹനായികയായും സ്വഭാവ നടിയായുമെല്ലാം പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിച്ച നടിയാണ് അനുശ്രീ. മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ് താരം. ഒട്ടനവധി വ്യത്യസ്ഥ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രീ മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെയുളളവരോടൊപ്പം മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരജാഡകൾ ഒന്നുമില്ലാത്ത ആളാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. സാധാരണ നാടൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരം മോഡേൺ വേഷത്തിൽ എത്തിയത് ചിലരെ ചൊടിപ്പിച്ചു. ചിത്രത്തിന് ആളുകൾ നൽകിയ മോശമായ കമന്റിന് തക്കതായ മറുപടിയും താരം നൽകിയിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര പരിപാടിയിൽ ആരാധകൻ ചോദിച്ച ഒരു ചോദ്യത്തിന് അനു നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അഭിനേത്രി ആയില്ലായിരുന്നെങ്കിൽ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് "സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേളായേനെ..." എന്ന രസകരമായ ഉത്തരമാണ് നടി നൽകിയിരിക്കുന്നത്. നിരവധി ആരാധകരാണ് തരത്തിനോട് ചോദ്യങ്ങൾ ചോദിച്ചത്.