അഭിനയം, മോഡലിംഗ്, ഫോട്ടോഷൂട്ട് എന്നിങ്ങനെ നിരവധി മേഖലകളിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഇങ്ങനെ എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാർ മാത്രമേ മലയാളത്തിലുള്ളൂ. മലയാളം സിനിമയിലും സീരിയലിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച് താരം ശ്രദ്ധ നേടി. നാടൻ, മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തന്നെ ആവശ്യമില്ലാതെ വിമർശിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുന്നതിൽ മുൻപന്തിയിലാണ് താരം. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം മോശമായ മെസേജുകൾ നേരിടുന്നുണ്ട്. തുടർച്ചയായി മോശമായ മെസേജ് അയച്ച ഒരു വ്യക്തിയുടെ മെസേജുകളുടെ സ്‌ക്രീൻഷോട്ടിനൊപ്പം "അവന്റെ ഭാര്യയിൽ അയാൾ സംതൃപ്തനല്ലായെന്നും ആർക്കും അവനൊപ്പം കൂടാം, പണം അവനൊരു പ്രശ്നമേയല്ല എന്നുമാണ് സാധിക സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്..." സാധിക അയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് മറുപടിയായി അയാൾ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ; ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്. ഇതിൽ കാണിച്ചിരിക്കുന്ന എഫ്.ബി ലിങ്ക് എന്റേതാണ്. കാണുന്ന ശു അഡ്രസിൽ നിന്നും എന്റെ ഫേസ്ബുക്കിൽ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പക്കേണ്ട കാര്യമില്ല. അവർക്കു നിയമപരമായി പോകാം.."