നെയ്യാറ്റിൻകര : കേരള കൗമുദി നെയ്യാറ്റിൻകര ബ്യൂറോയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.യൂണിറ്റ് ചീഫ് എസ്.വിക്രമൻ മുഖ്യ അതിഥിയായിരുന്നു.സീനിയർ മാർക്കറ്റിംഗ് മാനേജർ എസ്.വിമൽകുമാർ സർക്കുലേഷൻ മാനേജർ അഭിലാഷ് ബി.എൽ,അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ,എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം വൈ.എസ്.കുമാർ,നെയ്യാറ്റിൻകര ലേഖകൻ അനിൽസാഗര എന്നിവർ പങ്കെടുത്തു.നെയ്യാറ്റിൻകര കോടതി റോഡിൽ എഫ്.എം ബിൽഡിംഗിലെ താഴത്തെ നിലയിൽ രണ്ടാം നമ്പർ മുറിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.ഫോൺ -8086756555.