veg

തിരുവനന്തപുരം: പഴം-പച്ചക്കറികൾക്ക് താങ്ങുവില പ്രാബല്യത്തിൽ വന്ന് രണ്ടാഴ്ചയായിട്ടും സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 602 കർഷകർ മാത്രം. സാധാരണ കർഷകർക്ക് കൃഷി വകുപ്പിന്റെ വെബ്പോർട്ടലിൽ കൃഷി സംബന്ധമായ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള പരിചയക്കുറവാണ് രജിസ്ട്രേഷൻ കുറഞ്ഞതിനു കാരണം.

www.aims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

പച്ചക്കറി നട്ട് 30 ദിവസത്തിനകവും വാഴ, മരച്ചീനി, പൈനാപ്പിൾ എന്നിവ നട്ട് 90 ദിവസത്തിനകവും അടിസ്ഥാന വിലയ്ക്കായി അപേക്ഷിക്കണമെന്നാണ് നിയമം. ആദ്യ ദിവസം 10 പേർ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂർ, വയനാട് ജില്ലകളിലും രജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറവായിരുന്നു.

പഞ്ചായത്ത് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തി കർഷകരിൽ നിന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള പദ്ധതി ആലോചിച്ചുവരികയാണ്.കൃഷിഭവനിലെ ജീവനക്കാർ കർഷകരെ നേരിൽ കണ്ട് ആദ്യവട്ടം രജിസ്റ്റർ ചെയ്യിച്ചാൽ കാര്യങ്ങൾ സുഗമമാവും.