
കിളിമാനൂർ: വീട്ടുമുറ്റത്തെ മഞ്ഞ അരളിചെടിയിൽ താമസമാക്കിയ വിചിത്ര ജീവി കൗതുകമാകുന്നു. സീമന്തപുരം വി.ജെ ഹൗസിൽ ജയചന്ദ്രന്റെ വീട്ടുമുറ്റത്തെ അരുളി ചെടിയിൽ ഒരു മാസം മുൻപാണ് കരിയില പോലെ ശലഭത്തിന് സാമ്യമുള്ള രണ്ട് വിചിത്ര ജീവികൾ എത്തിയത്. ചാര നിറത്തിലും, മഞ്ഞ നിറത്തിലുമുള്ള ചിറകുകളുമുള്ള ജീവി ഒരു മാസമായി ചെടിയുടെ ഒരേ സ്ഥലത്ത് തന്നെയാണ് ഇരിപ്പ്. കണ്ടാൽ ചെടിയുടെ ഇല ഉണങ്ങിയതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ജീവിയെ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.