തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി 21 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിന് 400 രൂപയുമാണ്.
അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. കൂടാതെ ബി.എസ്.സി നഴ്സിംഗ് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് /ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. knmc രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കേരളത്തിന് പുറത്തു പഠിച്ചവർ അതാതു സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രായപരിധി 45 വയസും. സർവീസ് ക്വാട്ടയിലുള്ളവർക്കു 49 വയസുമാണ്.
28ന് തിരുവനന്തപുരം പാളയത്തുള്ള എൽ.ബി.എസ് സെന്ററിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ചായിരിക്കും പ്രവേശന പരീക്ഷ. ഫോൺ: 0471-2560363,364.