തിരുവനന്തപുരം: തുടർചികിത്സയ്‌ക്കായി അവധി അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന് നൽകിയത്. എത്ര കാലത്തേക്കാണ് അവധിയെന്നത് ചികിത്സ നടത്തിയാലേ പറയാനാകൂ. ബിനീഷിന്റെ കാര്യത്തിൽ പാർട്ടിയും കോടിയേരിയും അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്. കോടിയേരിക്ക് ഇനിയും തുടർച്ചയായി ചികിത്സ ആവശ്യമുണ്ട്. അപ്പോൾ പകരം ആളെ ചുമതലപ്പെടുത്തേണ്ടിവരും. രാഷ്ട്രീയപ്രചാരണങ്ങളെ മുമ്പും പാർട്ടി നേരിട്ടിട്ടുണ്ട്. ഇപ്പോഴത്തേതും നേരിടും. പി.ബി തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.