ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ ഇവിടെ എല്ലാ വാർഡിലും ത്രികേണ മത്സരത്തിന് കളമൊരുങ്ങി.ആദ്യം സ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയാക്കിയത് എൽ.ഡി.എഫാണ്.അതിനു ശേഷം ബി.ജെ.പി പട്ടിക പുറത്തിറക്കി.അവസാനമായാണ് യു.ഡി.എഫ് പട്ടിക പുറത്തിറക്കിയത്.വാർഡുകളുടെ പൾസ് ശരിക്കും മനസിലാക്കിയാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതെന്ന് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. അംബിരാജ പറഞ്ഞു.വാർഡ് നമ്പർ വാർഡ് പേര് സ്ഥാനാർത്ഥി പേര് എന്ന മുറയ്ക്ക്. 1. കൊച്ചുവിള - സീനത്ത് എ, 2. ആലംകോട്- എ.എം നസീർ . 3. പൂവൻപാറ- ജയശ്രീ.വി , 4. എൽ. എം.എസ് - സൗജന്ധി.എസ്, 5. കരിച്ചിയിൽ - പ്രശാന്തൻ.എസ്, 6. തച്ചൂർകുന്ന്- തങ്കമണി.എസ്, 7. ആറാട്ടുകടവ്- ഗീതാ കുമാരി, 8. അവനവഞ്ചേരി – ഷാജി.എസ്, 9. ഗ്രാമം- ശ്രീരംഗൻ.എസ്, 10. വേലാംകോണം - കവിത.വി, 11. കച്ചേരി- ഗിരിജകുമാരി.ജി, 12. മനോമോഹനവിലാസം- പ്രിയ.എസ്.എം, 13. അമ്പലമുക്ക് –കെ.ജെ. രവികുമാർ, 14. ചിറ്റാറ്റിൻകര –ആരിഫ ബീവി.എ, 15. വലിയകുന്ന് – ഇയാസ്.എം, 16. ശീവേലി കോണം – ജോസ്ന ഭാസി, 17. മൂന്നുമുക്ക് – സതി.കെ., 18. അട്ടക്കുളം –ശങ്കർ.ജി , 19- പാർവ്വതീപുരം- ആർ.എസ്. കൃഷ്ണകുമാർ, 20.കാഞ്ഞിരംകോണം-മഹേഷ്.എസ്, 21. രാമച്ചംവിള- ശിവകുമാർ.എസ്, 22. ചെറുവള്ളിമുക്ക് – മിനി.എസ്, 23. കൊടുമൺ - പി.ഉണ്ണികൃഷ്ണൻ, 24. പാലസ് – സുനിത ശിവകുമാർ, 25. കുന്നത്ത് - വി.മുരളീധരൻ, 26. ഠൗൺ - ഗിരിജ ഗോപാലകൃഷ്ണൻ, 27. പച്ചംക്കുളം - കെ.എസ്. സുമാമണി, 28. തോട്ടവാരം – അഞ്ജലി ദാസ്.എസ്, 29- കൊട്ടിയോട്- പ്രമോദ് കുമാർ.വി, 30. ടൗൺ ഹാൾ - ശ്രീകല.എസ്.ആർ, 31. മേലാറ്റിങ്ങൽ - രമാദേവി.എ.