bv

വർക്കല:മദ്രാസ് സർവകലാശാലയിൽ നിന്നും എം.എസ്.സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ ആതിരയെ ശിവഗിരി എസ് .എൻ.ഡി. പി യൂണിയന്റെയും പാളയംകുന്ന് വേങ്കോട് ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു.എസ്. എൻ. ഡി.പി. യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ,സെക്രട്ടറി അജി

എസ് .ആർ.എം.ശാഖ ഭാരവാഹികൾ എന്നിവർ ആതിരയുടെ പാളയം കുന്നിലെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. യൂണിയന്റെ ഉപഹാരവും ആതിരയ്ക്ക് സമ്മാനിച്ചു.എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സിവിൽസർവീസ് കോച്ചിംഗ് ക്യാമ്പിലേക്ക് ആതിരയെ തിരഞ്ഞെടുത്തു. ശിവഗിരിയൂണിയനിൽ നിന്നുള്ള ഏക പ്രതിനിധിയാണ് ആതിരയെന്ന് യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം അറിയിച്ചു.