തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (516/19), കൊല്ലം, കണ്ണൂർ ജില്ലകളിൽ എൽ.പി. സ്‌കൂൾ അസിസ്റ്റന്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 302/17), (കാറ്റഗറി നമ്പർ 303/17-പട്ടികജാതി- കൊല്ലം), (കാറ്റഗറി നമ്പർ 304/17-ഹിന്ദു നാടാർ- കൊല്ലം) തസ്തികകളിലേക്ക് 24 ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് താത്കാലികമായി മാത്രമാണ് പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നത്. മാറ്റം ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്, കേന്ദ്രമാറ്റം അനുവദിക്കാൻ ആവശ്യമായ കാരണങ്ങൾ സംബന്ധിച്ച വിവരം, മെഡിക്കൽ രേഖകൾ, ഫോൺ നമ്പർ എന്നിവ സഹിതം ഇ -മെയിൽ മുഖേനയോ തപാലിൽ അണ്ടർ സെക്രട്ടറി, ഇ.എഫ്. സെക്ഷൻ, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിലോ 20 ന് മുൻപ് അപേക്ഷിക്കണം . ഒരു ജില്ലയ്ക്ക് അകത്തുതന്നെയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റം അനുവദിക്കില്ല.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക് അപ്ലൈൻസസ്), ജൂനിയർ ഇൻസ്ട്രക്ടർ (ഡെസ്‌ക്‌ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റർ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 598/17, 595/17, 597/17) തസ്തികകളുടെ അഭിമുഖം 18, 19, 20 തീയതികളിൽ ആസ്ഥാന ഓഫീസിൽ നടത്തും.
കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്സ്) (കാറ്റഗറി നമ്പർ 23/19) സെയിൽസ്മാൻ/സെയിൽസ് വുമൺ (സൊസൈറ്റി വിഭാഗം) തസ്തികയുടെ ഇന്റർവ്യൂ 18 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.കൂടുതൽ വിവരങ്ങൾക്ക്: കോ-ഓപ്പറേറ്റീവ് സെക്ടർ (സി.എസ്.) വിഭാഗവുമായി ബന്ധപ്പെടണം: ഫോൺ : 0471- 2546442 .