ചിറയിൻകീഴ്:പഞ്ചായത്ത് രൂപീകരണ കാലം മുതൽ ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥിപ്പട്ടികയായി. ഇടതുപക്ഷം 19 വാർഡിൽ 17 ലും സി.പി.എം സ്ഥാനാർത്ഥികളും വാർഡ് 5-ൽ എൽ.ഡി.എഫ് സ്വതന്ത്രനും വാർഡ് 14 സി.പി.ഐയും മത്സരിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: വാർഡ് 1 ഗുരുവിഹാർ, രേണുക ടീച്ചർ, വാർഡ് 2 പഴഞ്ചിറ പി. ബിജു, വാർഡ് 3 മേൽകടയ്ക്കാവൂർ, മിനി ദാസ്, വാർഡ് 4 ആൽത്തറമൂട് ആർ.സരിത, വാർഡ് 5 ശാർക്കര കെ.ഗോപൻ (എൽ.ഡി.എഫ് സ്വതന്ത്രൻ), വാർഡ് 6 ചിറയിൻകീഴ് പി.മുരളി, വാർഡ് 7 വലിയകട, ശിവപ്രഭ, വാർഡ് 8 കോട്ടപ്പുറം, എം.അശ്വതി (കിക്കി), വാർഡ് 9 കടകം അനീഷ് രാമചന്ദ്രൻ, വാർഡ് 10 ഒറ്റപ്പന സുനീർ നദീർ, വാർഡ് 11 പെരുമാതുറ എം.എ വാഹീദ്, വാർഡ് 12 പൊഴിക്കര ഫാത്തിമ ഷാക്കിർ, വാർഡ് 13 പുളുന്തുരുത്തി ഷൈജു ആന്റണി, വാർഡ് 14 മുതലപ്പൊഴി സൂസി ബിനു (സി.പി.ഐ) വാർഡ് 15 അരയതുരുത്തി ജെ.ബിജു (കിട്ടു), വാർഡ് 16 പുതുക്കരി ഷാബു (അബു), വാർഡ് 17 പണ്ടകശാല ബീജ സുരേഷ്, വാർഡ് 18 ആനത്തലവട്ടം ബി.എസ് ഷീബ, വാർഡ് 19 കലാപോഷിണി ജി.ബിജു. ചിറയിൻകീഴ് പഞ്ചായത്തിൽ വരുന്ന ബ്ലോക്കുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: ചിറയിൻകീഴ് ബ്ലോക്ക് കെ.മോഹനൻ, ശാർക്കര ബ്ലോക്ക് : പി.മണികണ്ഠൻ.
ബി.ജെ.പി സ്ഥാനാർത്ഥികൾ
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയായി. പഞ്ചായത്തിലെ 10,11,12,14 വാർഡുകൾ ഒഴികെ ബാക്കിയുളള 15 വാർഡുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുളളത്. അതിൽ 15 ാം വാർഡിൽ എൻ.ഡി.എ സ്വതന്ത്രനാണ്. വാർഡ് 1 ഗുരു വിഹാർ, വിജയകുമാരി, വാർഡ് 2 പഴഞ്ചിറ ജയൻ.ജി, വാർഡ് 3 മേൽകടയ്ക്കാവൂർ സുനിത ഗോപു, വാർഡ് 4 ആൽത്തറമൂട് മഞ്ജു ആർ.എസ്, വാർഡ് 5 ശാർക്കര രാജേഷ്, വാർഡ് 6 ചിറയിൻകീഴ് ഷിബു മാധവൻ, വാർഡ് 7 വലിയകട നിഷ മോൾ.എസ്, വാർഡ് 8 കോട്ടപ്പുറം രാഖി എസ്.എച്ച്, വാർഡ് 9 കടകം സജീവ്.എസ്, വാർഡ് 13 പുളുന്തുരുത്തി രേവതി.എസ്, വാർഡ് 15 അരയതുരുത്തി ജോസഫ് (എൻ.ഡി.എ സ്വാതന്ത്ര്യൻ), വാർഡ് 16 പുതുക്കരി ശശികുമാർ, വാർഡ് 17 പണ്ടകശാല മിനി.സി , വാർഡ് 18 ആനത്തലവട്ടം മഞ്ജു.എസ്, വാർഡ് 19 കലാപോഷിണി ശ്രീ കുമാർ.എസ്. ചിറയിൻകീഴ് പഞ്ചായത്തിൽ വരുന്ന ബ്ലോക്കുകളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ: ചിറയിൻകീഴ് ബ്ലോക്ക്: പ്രകാശൻ.എൻ, ശാർക്കര ബ്ലോക്ക് : സന്തോഷ് കുമാർ.