adarikkunnu

കല്ലമ്പലം: കേരള സർവകലാശാലയിൽ നിന്നും മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ കടമ്പാട്ടുകോണം സി.എസ് ഭവനിൽ സി.എസ് മിത്രയെ അഡ്വ.ബി.സത്യൻ എം.എൽ.എ വീട്ടിലെത്തി പൊന്നാടയണിയിച്ചാദരിച്ചു. 'സ്ത്രീ സ്വത്വ ആവിഷ്കാരം മലയാള സാഹിത്യത്തിൽ' എന്ന വിഷയത്തിൽ ആത്മകഥകൾ,സ്മരണകൾ എന്നിവ ആസ്പദമാക്കി നടത്തിയ ഗവേഷണമാണ് ഡോക്ടറേറ്റിന്‍ അർഹയാക്കിയത്.പകൽക്കുറി ഹയർസെക്കൻഡറി സ്കൂൾ മലയാള അദ്ധ്യാപികയും തിരുവനന്തപുരം ടൗൺ പ്ലാനിംഗ് ഓഫീസർ ബിജുകുമാറിന്റെ ഭാര്യയുമാണ്.കിളിമാനൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ,ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.സുനിൽകുമാർ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എ.എം. റാഫി, വാർഡ് സ്ഥാനാർത്ഥികളായ കെ.വിജയൻ,അഡ്വ.ബി.ശ്രീകുമാർ, പി.എം ഗീത,എൽ.ഡി.എഫ് നേതാക്കളായ എസ്.ഗോപാലകൃഷ്ണൻ,കെ.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.