തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ പ്രസിദ്ധീകരിച്ച ഗാന്ധിദർശൻ സ്‌മരണിക സ്വാതന്ത്ര്യ സേനാനി പി. ഗോപിനാഥൻ പ്രകാശനം ചെയ്‌തു. നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രൊ ചാൻസലറുമായ എം.എസ്. ഫൈസൽ ഖാൻ ആദ്യപതിപ്പ് ഏറ്റുവാങ്ങി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻ ജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ, കേരള സർവകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ കോ ഓർഡിനേറ്റർ ജെ.എം. റഹിം, ശാന്തി സമിതി കൺവീനർ ആർ. നാരായണൻ തമ്പി, മുൻ ഗ്രാമപഞ്ചായത്ത് അംഗം തോമസ്. ഡി, കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എസ്. ഷാജുകുമാർ, എൻ കെ. രഞ്ജിത്ത്, ഗാന്ധി പീസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി വി. സുകുമാരൻ, ഗൗരി എന്നിവർ പങ്കെടുത്തു.