ആലുവ: ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര സൗത്ത് കുന്നുംപുറം പാണാട്ടിൽ വീട്ടിൽ പി. എസ്. അഷറഫ് (59) കുഴഞ്ഞു വീണു മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുന്നുംപുറം സർക്കിൾ റസിഡന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഭാര്യ ഐഷാബീവി, മക്കൾ : സനിൽ, ഷാൻ. മരുമക്കൾ : ഫസ്‌ന, റിഫാന