cpm

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നാരോപിച്ച് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ 16ന് നടത്തുന്ന ജനകീയ പ്രതിരോധത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.

മന്ത്രിമാരെയടക്കം അണിനിരത്തിയുള്ള ജനകീയ പ്രതിരോധമാണ് കഴിഞ്ഞ എൽ.ഡി.എഫ് യോഗം ആലോചിച്ചിരുന്നത്. എന്നാൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ തന്നെ സമരത്തിനിറങ്ങുന്നത് നല്ല സന്ദേശമാകില്ല നൽകുകയെന്ന സി.പി.എം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണതന്ത്രങ്ങളും യോഗം ചർച്ച ചെയ്തു.