sivasankar

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത്,​ ​ഡോ​ള​ർ​ക​ട​ത്ത് ​കേ​സു​ക​ളി​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​ശി​വ​ശ​ങ്ക​റെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​ക​സ്റ്രം​സ്,​ ​ബാ​ങ്കു​ക​ളെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​ 1.90​ ​ല​ക്ഷം​ ​ഡോ​ള​ർ​ ​(1.40​ ​കോ​ടി​ ​രൂ​പ​)​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ത്താ​ൻ​ ​സ്വ​പ്ന​യ്ക്ക് ​ഒ​ത്താ​ശ​ ​ചെ​യ്ത​തി​ന് ​ശി​വ​ശ​ങ്ക​റെ​ ​പ്ര​തി​യാ​ക്കും.​ ​സ്വ​പ്ന​യും​ ​സ​രി​ത്തും​ ​പ്ര​തി​ക​ളാ​യ​ ​കേ​സാ​ണി​ത്.
ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യാ​ണ് ​പ​രി​ധി​യി​ൽ​ ​ക​വി​ഞ്ഞ് ​ഡോ​ള​ർ​ ​കൈ​മാ​റി​യ​തെ​ന്ന് ​ക​സ്റ്റം​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​
ഡോ​ള​ർ​ ​ന​ൽ​കി​യ​ ​ആ​ക്സി​സ് ​ബാ​ങ്ക് ​മാ​നേ​ജ​ർ​ ​ശേ​ഷാ​ദ്രി​യെ​ ​മാ​പ്പു​സാ​ക്ഷി​യാ​ക്കി​ ​കേ​സ് ​ക​ടു​പ്പി​ക്കാ​നാ​ണ് ​ക​സ്റ്റം​സ് ​നീ​ക്കം.​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​തെ​ളി​വു​മൂ​ല്യ​മു​ള്ള​ ​മൊ​ഴി​ക​ൾ​ ​നി​ർ​ണാ​യ​ക​മാ​ണ്. യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​രേ​ഖ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചും​ ​ശി​വ​ശ​ങ്ക​റു​മൊ​ത്ത് ​ന​ട​ത്തി​യ​ ​ആ​റ് ​വി​ദേ​ശ​യാ​ത്ര​ക​ളി​ലും​ ​സ്വ​പ്ന​ ​ഡോ​ള​ർ​ ​ക​ട​ത്തി​യ​തെ​ന്നാ​ണ് ​ക​സ്റ്റം​സ് ​പ​റ​യു​ന്ന​ത്.​ ​
ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​അ​നു​മ​തി​
സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ശി​വ​ശ​ങ്ക​റെ​ ​ജ​യി​ലി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ക​സ്റ്റം​സി​ന് ​അ​നു​മ​തി.​ ശി​വ​ശ​ങ്ക​ർ​ ​സം​ശ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ലാ​ണെ​ന്നും​ ​കു​റ്റ​കൃ​ത്യ​ത്തി​ന് ​പി​ന്നി​ലെ​ ​പ​ങ്കാ​ളി​ത്തം​ ​ക​ണ്ടെ​ത്താ​ൻ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​അ​നി​വാ​ര്യ​മാ​ണെ​ന്നു​മു​ള്ള​ ​ക​സ്റ്റം​സി​ന്റെ​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​(​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​ത​ട​യ​ൽ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​പ്ര​ത്യേ​ക​ ​)​ ​കോ​ട​തി​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​ ​അ​ഞ്ച് ​വ​രെ​ ​കാ​ക്ക​നാ​ട് ​ജി​ല്ലാ​ ​ജ​യി​ലി​ൽ​വെ​ച്ച് ​ജ​യി​ൽ​ ​സൂ​പ്ര​ണ്ടി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാം.

കുരുക്കുകൾ മുറുകുന്നു

 ചട്ടപ്രകാരം 5,​000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസിയേ മാറ്റിയെടുക്കാനാവൂ. ശിവശങ്കറിന്റെ സമ്മർദ്ദത്തിൽ 1.40കോടി രൂപയാണ് സ്വപ്ന1.90 ലക്ഷം ഡോളറാക്കി മാറിയെടുത്തത്. കസ്റ്റംസ്ആക്ട് 113 പ്രകാരം ഗുരുതര കുറ്റമാണിത്.

 ലൈഫ് പദ്ധതിയിൽ ശിവശങ്കറിന്റെ കമ്മിഷനാണ് സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇ.ഡി കണ്ടെത്തിയതോടെ ലൈഫ്കേസിൽ സി.ബി.ഐ അദ്ദേഹത്തെ പ്രതിയാക്കും. 99,900 രൂപ വിലയുള്ള ഐ ഫോൺ-11പ്രോ സ്വീകരിച്ചതും കോഴയാണെന്നാണ് സി.ബി.ഐ നിലപാട്.