തിരുവനന്തപുരം:കുട്ടി​ക​ളുടെ സുര​ക്ഷയും ആരോ​ഗ്യവും മെച്ച​പ്പെ​ടുത്തു​ന്ന​തിൽ സമൂ​ഹ​ത്തിന്റെ പങ്ക് ഉറ​പ്പു​വ​രു​ത്തുക എന്ന ലക്ഷ്യ​ത്തോടെ സംസ്ഥാന ബാലാ​വ​കാശ സംര​ക്ഷണ കമ്മി​ഷൻ നട​ത്തുന്ന ബാല സൗഹൃദ കേരളം പ്രചാ​രണ പരി​പാ​ടി​ ചീഫ് സെക്ര​ട്ടറി ബിശ്വാസ് മേത്ത ഇന്ന് ഉദ്ഘാ​ട​നം ചെയ്യും. കഴ​ക്കൂട്ടം മാജിക് പ്ലാന​റ്റിൽ നട​ക്കുന്ന പരിപാടിയിൽ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പദ്ധ​തി ​പ്ര​ഖ്യാ​പനം നട​ത്തും.കമ്മിഷൻ അംഗം ഫാ. ഫിലിപ്പ് പര​ക്കാട്ട് അദ്ധ്യ​ക്ഷത വഹിക്കും. വനിതാ,ശിശു വിക​സന വകുപ്പ് സെക്ര​ട്ടറി ബിജു പ്രഭാ​കർ തീം സോംഗ് പ്രകാ​ശനം ചെയ്യും. വകുപ്പ് ഡയ​റ​ക്ടർ ടി.വി അനു​പമ സർട്ടി​ഫി​ക്കറ്റ് വിത​രണം നിർവ​ഹി​ക്കും.പ്രചാ​ര​ണ പ​രി​പാ​ടി​യുടെ അംബാ​സ​ഡർ മഹാ​മാ​ന്ത്രി​കൻ ഗോപി​നാഥ് മുതു​കാട് സന്ദേ​ശ​പ്ര​സംഗം നടത്തും.കമ്മി​ഷൻ അംഗ​ങ്ങ​ളായ കെ.നസീർ,ബി.ബബി​ത,റെനി ആന്റ​ണി,സെക്ര​ട്ടറി അനിത ദാമോ​ദ​രൻ,സി.വിജ​യ​കു​മാർ പി.പി.ശ്യാമ​ള​ദേവി എന്നിവർ പങ്കെടുക്കും. പരി​പാ​ടി​യുടെ ഭാഗ​മായി ഗോപി​നാഥ് മുതു​കാ​ടിന്റെ മാജിക് ട്രൂപ്പ് സംസ്ഥാ​ന​ത്തു​ട​നീളം പര്യ​ടനം നട​ത്തും.