train

തിരുവനന്തപുരം: എക്സ് പ്രസ്, പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുക, ടിക്കറ്റ് കൗണ്ടർ തുറക്കുക, സാധാരണ യാത്രക്കാരെ റെയിൽവേയിൽ നിന്ന് അകറ്റാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഇന്ന് കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ ഉപവസിക്കും. രാവിലെ 10 ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.