തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ അവസാന ട്രിപ്പുകളിൽ ഒമ്പത് യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കും. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്. ലോക്ക് ഡൗണിന് ശേഷം സർവീസ് ആരംഭിച്ചപ്പോൾ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി മാത്രമാണ് യാത്രക്കാരെ അനുവദിച്ചിരുന്നത്. അവസാന ട്രിപ്പുകളിൽ ഇത് അപ്രായോഗികമാണെന്ന് കണ്ടാണ് മാറ്റം വരുത്തിയത്. 12 മീറ്റർ നീളമുള്ള ബസിൽ ഒരു മീറ്റർ അകലത്തിൽ ഒമ്പത് യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാം.