തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കളക്ടർ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഇന്നലെ യോഗം ചേർന്നു.തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ക്രമസമാധാനം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കളക്ടർ, ജില്ലാ പൊലീസ് മേധാവി, എ.ഡി.എം എന്നിവരെ ഉൾപ്പെടുത്തി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും കളക്ടർ അറിയിച്ചു.സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, ഡി.സി.പി ദിവ്യ ഗോപിനാഥ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എൻ.ആർ സതീഷ്‌കുമാർ, എ.ഡി.എം വി.ആർ വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ. വി . സാമുവൽ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.