kerala-uni-degree

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിനുള്ള അഞ്ചാം അലോട്ട്മെന്റ് കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിറുത്തിയിട്ടുളളവർ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. നവംബർ 16 മുതൽ 19 വരെയാണ് കോളേജിലെത്തി പ്രവേശനം നേടേണ്ടത്. കോളേജിലെത്തി പ്രവേശനം നേടേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയിലുണ്ട്. നിശ്ചിത സമയത്ത് പ്രവേശനം നേടാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പലിനെ വിവരമറിയിക്കണം.
ഹയർ ഓപ്ഷൻ നിലനിറുത്തിയതിനാൽ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും പ്രവേശനം നേടണം. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. നവംബർ 19 ന് മുൻപ് പുതിയ അലോട്ട്‌മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്‌മെന്റ് ക്യാൻസൽ ആകും. അലോട്ട്‌മെന്റ് നടപടിയിൽ നിന്നും പുറത്താകും. വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.