സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ കൊണ്ട് ജനപ്രീതി നേടിയ നിരവധി താരങ്ങളുണ്ട്. നിരവധി താരങ്ങളും സെലിബ്രിറ്റികളും ഫോട്ടോഷൂട്ടുകൾ കൊണ്ട് വിസ്മയം തീർക്കുകയാണ്. ഒരുപാട് താര സുന്ദരികൾ മോഡലിംഗിൽ സജീവമാണ്. എന്നാൽ കുറച്ച് തടിയുള്ള ആളുകൾ പൊതുവേ മോഡലിംഗ് രംഗത്ത് സജീവമല്ല. എന്നാൽ ഇപ്പോൾ തരംഗമാകുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിന് തക്ക മറുപടി നൽകുന്നതാണ്. ഇന്ദുജ എന്ന മോഡലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഫാഷൻ ഫോട്ടോഗ്രാഫർ പ്രശാന്ത് ബാലചന്ദ്രൻ എടുത്ത ഫോട്ടോസ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മോഡലിന്റെ സാന്നിധ്യം കൊണ്ട് ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. തോക്ക് പിടിച്ച് പുകയൂതി വെള്ളാച്ചാട്ടത്തിൽ ഇരിക്കുന്ന ഇന്ദുജയുടെ ഈ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ടാണ് ചർച്ചയായത്.