pic

ആ​ൾ​ദൈ​വ​ത്തി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​മോ​ശം​ ​അ​നു​ഭ​വ​ത്തെ​ ​കു​റി​ച്ച് ​തു​റ​ന്നു​ ​പ​റ​ഞ്ഞ് ​ന​ടി​ ​അ​നു​പ്രി​യ​ ​ഗോ​യ​ങ്ക.​ 18ാം​ ​വ​യ​സി​ൽ​ ​ന​ട​ന്ന​ ​അ​നു​ഭ​വ​ത്തെ​ ​കു​റി​ച്ചാ​ണ് ​അ​നു​പ്രി​യ​ ​പ​റ​യു​ന്ന​ത്.​ ​ത​ന്റെ​ ​കു​ടും​ബം​ ​മു​ഴു​വ​നും​ ​അ​യാ​ളെ​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​ഭാ​ഗ്യം​ ​കൊ​ണ്ടാ​ണ് ​അ​ന്ന് ​അ​യാ​ളി​ൽ​ ​നി​ന്നും​ ​ര​ക്ഷ​പ്പെ​ട്ട​ത് ​എ​ന്നാ​ണ് ​താ​രം​ ​പ​റ​യു​ന്ന​ത്.​ ​ബോ​ബി​ ​ഡി​യോ​ൾ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യ​ ​'​ആ​ശ്ര​മം​'​ ​വെ​ബ് ​സീ​രി​സി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​താ​ര​മാ​ണ് ​അ​നു​പ്രി​യ.​ ​ആ​ൾ​ദൈവ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​ഥ​യാ​ണ് ​സീ​രി​സ് ​പ​റ​യു​ന്ന​ത്.​ ​ആ​ൾ​ ​ദൈ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മോ​ശ​മാ​യ​ ​അ​നു​ഭ​വം​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​ലും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ​അ​നു​പ്രി​യ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
അ​ച്ഛ​ൻ​ ​വ​ലി​യ​ ​വി​ശ്വാ​സി​യാ​യി​രു​ന്നു..​ ​ആ​ത്മീ​യ​ ​ആ​ചാ​ര്യ​നെ​ ​കു​ടും​ബ​ത്തി​ന് ​മു​ഴു​വ​നും​ ​വി​ശ്വാ​സ​മാ​യി​രു​ന്നു.​ ​കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ​ ​നി​ന്നും​ ​കു​ഴ​പ്പ​മു​ണ്ട് ​എ​ന്ന​ ​സൂ​ച​ന​ക​ൾ​ ​ത​നി​ക്ക് ​ല​ഭി​ച്ചി​രു​ന്നു.​ ​ആ​ ​സം​ഭ​വ​ത്തോ​ടെ​ ​താ​ൻ​ ​സ്വ​യം​ ​സം​ശ​യി​ച്ചു​ ​തു​ട​ങ്ങി.​ ​ജീ​വി​ത​ത്തി​ലെ​ ​മോ​ശം​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​രു​ന്നു​ ​അ​ത് ​എ​ന്ന് ​അ​നു​പ്രി​യ​ ​വ്യ​ക്ത​മാ​ക്കി.​ ​ഡി​ഷ്യൂം,​ ​പ​ദ്മാ​വ​ത്,​ ​ടൈ​ഗ​ർ​ ​സി​ന്ധാ​ ​ഹെ,​ ​വാ​ർ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​വേ​ഷ​മി​ട്ട​ ​താ​ര​മാ​ണ് ​അ​നു​പ്രി​യ.