കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്ക്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ് ലിയും. തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. കേരളസദ്യ ആസ്വദിച്ച് കഴിക്കുന്ന സന്തോഷമാണ് അനുഷ്ക്ക ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് സദ്യ കഴിക്കുന്ന ചിത്രം അനുഷ്ക്ക പങ്കുവെച്ചിരിക്കുന്നത്. വാഴയിലയിൽ ചോറും പച്ചടിയും കൂട്ടുകറിയും നിരവധി കറികളും കൂട്ടി കഴിക്കുന്ന ചിത്രമാണ് ഒ ബ്ലിസ് എന്ന ക്യാപ്ഷനോടെ അനുഷ്ക്ക പങ്കുവച്ചിരിക്കുന്നത്.ഓഗസ്റ്റിലാണ് താൻ ഗർഭിണിയാണെന്ന സന്തോഷം അനുഷ്ക്ക ആരാധകരുമായി പങ്കുവച്ചത്. 'ഇനി ഞങ്ങൾ മൂന്നുപേരാണ്! 2021 ജനുവരിയിൽ എത്തും' എന്ന ക്യാപ്ഷനോടെയാണ് അനുഷ്ക്ക ഈ സന്തോഷം പങ്കുവച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017ലാണ് അനുഷ്ക്കയും വിരാടും വിവാഹിതരായത്. കോവിഡ് ലോക്ക് ഡൗണിനിടെ ഒന്നിച്ച് ചെലവഴിച്ച സമയങ്ങൾ ഇരുവരും ആഘോഷമാക്കിയിരുന്നു. തന്റെ യഥാർത്ഥ സ്നേഹിതനും സുഹൃത്തും വിശ്വസ്തനുമാണ് വിരാട് എന്നും അനുഷ്ക്ക വ്യക്തമാക്കിയിരുന്നു.