തിരുവനന്തപുരം: ഇന്നലെ 226പേർ കൂടി പത്രിക നൽകിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെ സമർപ്പിക്കപ്പെട്ട നാമനിർദ്ദേശപത്രികൾ 298ആയി. തിരുവനന്തപുരം കോർപറേഷനിൽ മൊത്തം 123 പേർ പത്രിക നൽകി. കൊല്ലത്ത് 37,പത്തനംതിട്ട 20 ആലപ്പുഴ 18, കോട്ടയം,പാലക്കാട് 12, കണ്ണൂർ,എറണാകുളം 6, ഇടുക്കി 10, തൃശ്ശൂർ 25, കോഴിക്കോട് 4, മലപ്പുറം 15, വയനാട് 3, കാസർകോട് 7എന്നിങ്ങിനെയാണ് മറ്റ് ജില്ലകളിൽ കിട്ടിയ പത്രികകളുടെ എണ്ണം.
അയോഗ്യരാക്കിയവരുടെ പട്ടിക
കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെപേരു വിവര പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെwww.sec.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതൽ ആറു വർഷത്തേയ്ക്കാണ് അയോഗ്യത.