fire


കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിൽ ബല്ല ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന പെട്ടിക്കട തീയിട്ട് നശിപ്പിച്ചു. നെല്ലിക്കാട്ടെ രത്‌നാകരന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊവിഡ് ആയതിനാൽ ഏതാനും മാസമായി പെട്ടിക്കട തുറന്നിരുന്നില്ല. തിങ്കളാഴ്ച മുതൽ കച്ചവടം ആരംഭിക്കുന്നതിന് കട പുതുക്കി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തീപിടുത്തം അറിഞ്ഞത്. പരിസരവാസികൾ തീയണച്ചു. തീയിട്ടവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് വഴിയോര വ്യാപാര സ്വയംതൊഴിൽ സമിതി (സി.ഐ.ടി.യു)ജില്ലാ സെക്രട്ടറി എം.ആർ ദിനേശൻ ആവശ്യപ്പെട്ടു. ദിനേശനും യൂണിയൻ നേതാക്കളായ നാരായണൻ പാറക്കടവ്, രഘുപതി, അഷ്‌റഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.