കല്ലമ്പലം:നാവായിക്കുളം മലയാള വേദിയുടെയും ക്ഷേത്ര പ്രവേശന വിളംബര സ്തൂപ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ ക്ഷേത്ര പ്രവേശന വിളംബര ദിനാനുസ്മരണം നടന്നു.കവി ഓരനെല്ലൂർ ബാബു, എൻ.കെ.പി സുഗതൻ, മുരളീധരൻ പിള്ള,ബിജു തുടങ്ങിയവർ സ്തൂപത്തിന് മുന്നിൽ ദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.