ബാലരാമപുരം:എൽ.ഡി.എഫ് കല്ലിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. അഡ്വ.ടി.ഹരീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീർ, നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സി.പി.ഐ കോവളം മണ്ഡലം അസി.സെക്രട്ടറി സി.എസ് .രാധാകൃഷ്ണൻ, തികിടി കൃഷ്ണൻ നായർ, റൂഫസ് ഡാനിയേൽ, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ സംബന്ധിച്ചു. ഊക്കോട് കൃഷ്ണൻകുട്ടി സ്വാഗതവും എസ്.ആർ.ശ്രീരാജ് നന്ദിയും പറഞ്ഞു.