d

കടയ്ക്കാവൂർ: ജില്ലാ പഞ്ചായത്ത് ചിറയിൻകീഴ് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ. ആനന്ദ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വക്കം ഖാദറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് തുടക്കം കുറിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ, മണ്ഡലം പ്രസിഡന്റ് ബിഷ്ണു, ബൈജു, പ്രതീഷ്, ബിജി ഉണ്ണി, ഫൈസൽ, അരുൺ പ്രസന്നൻ, സജീബ് മണലിൽ, എന്നിവർ പങ്കെടുത്തു.