കല്ലമ്പലം:കല്ലമ്പലം ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കല്ലമ്പലം ജംഗ്ഷനിൽ നടന്ന ഡയബറ്റിക് ക്യാമ്പ് കല്ലമ്പലം എസ്.ഐ.ഗംഗാപ്രസാദ് ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് പ്രസിഡന്റ് ഗുരുദത്തൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.സി.മായ സ്വാഗതവും കല്ലമ്പലം നകുലൻ നന്ദിയും പറഞ്ഞു.ഡോ.ജയദേവന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നൂറോളം പേർക്ക് പ്രമേഹ പരിശോധന നടത്തി.കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് 5 ലിറ്റർ സാനിറ്റൈസർ സംഭാവന നൽകി.സുരേഷ്,ബൈജു,സലിംകുമാർ,ശിശുപാലൻ,സതീശൻ തുടങ്ങിയവർ പങ്കെടുത്തു.