പോത്തൻകോട്: ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ സായിഗ്രാമത്തിൽ 23 മുതൽ ഏപ്രിൽ 30 വരെ സിവിൽ സർവീസ് പരിശീലന ഓൺലൈൻ ആൻഡ് ഓഫ് ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് പരിശീലനത്തിനു പുറമേ ഭക്ഷണവും ലൈബറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. അർഹതയുള്ളവർക്ക് കോഴ്സ് തികച്ചും സൗജന്യമായിരിക്കും. നാല് കുട്ടികൾക്ക് ഒരു ഉപദേഷ്ടാവ് എന്ന അനുപാതത്തി ലാണ് ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി നാല്പത് വിദ്യാർത്ഥികൾക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഡോ.കെ. മുരുകൻ, പ്രൊഫ. ഉമ്മൻ വർഗീസ്, പ്രൊഫ. ശ്യാമപ്രസാദ്, കെ.ബി. ജയപ്രകാശ്, പ്രൊഫ.എൽ.വിജയൻ , അസ്വ. ഭുവനചന്ദ്രൻ നായർ , അബ്ദുൾ സഫീർ തുടങ്ങിയ വിദഗ്ദ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9895909196, 9946480139