തിരുവനന്തപുരം: തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കാം.
ഹൈസ്‌കൂൾ, പ്ലസ്‌വൺ, ബി.എ/ബി.കോം/ ബി.എസ് സി/ എം.എ/ എം.കോം/ എം.എസ്.ഡബ്ല്യു/ എം.എസ് സി/ ബി.എഡ്/ എൻജിനിയറിംഗ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാംഡി/ ബി.എസ്.സി നഴ്സിംഗ്/ പ്രൊഫഷണൽ പി.ജി.കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ ടി.ടി. സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്സിംഗ്/ പാരാമെഡിക്കൽ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രികൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി/ ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആൻഡ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ ഇന്റർമീഡിയേറ്റ് കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം.
മുൻ വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം സമർപ്പിക്കണം. ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അംശദായം ഒടുക്കുന്ന പത്രസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികൾക്കും അപേക്ഷിക്കാം. www.labourwelfarefund.in വഴിയാണ് അപേക്ഷിക്കേണ്ടത്.