local-election

ആറ്റിങ്ങൽ:ബന്ധുക്കൾ മത്സര രംഗത്തുള്ള ആറ്റിങ്ങൽ നഗരസഭയിലെ 24 വാർഡായ പാലസ് സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ ശ്രദ്ധാകേന്ദ്രമായി. എൽ.ഡി.എഫ്,​യു.ഡി.എഫ്,​ബി.ജെ.പി മുന്നണികളിലും മത്സരിക്കുന്നത് അടുത്ത ബന്ധുക്കളാണെന്നതാണ് പ്രത്യേകത.യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുനിത ശിവകുമാറാണ്. ഇവരുടെ ഭർത്താവിന്റെ സഹോദരിയായ (നാത്തൂൻ)​ എസ്.ഗിരിജയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സുനിതയുടെ ഇളയമ്മയായ ടി.ഗിരിജയാണ് ബി.ജെ.പി സ്ഥാനാർത്ഥി.മൂന്നു പേരും കന്നി അങ്കത്തിനാണ് കച്ചകെട്ടിയിരിക്കുന്നത്. കഴിഞ്ഞ തവണ ജനറൽ വാർഡായിരുന്ന ഇവിടെ കോൺഗ്രസിലെ പ്രശാന്ത് .ആർ.എസ് വിജയിച്ചിരുന്നു. ഇക്കുറി ഇത് എസ്.സി വനിതാ സംവരണ വാർഡാണ് എന്നതും പ്രത്യേകതയാണ്. ബന്ധു ബലത്തിന്റെ കാര്യത്തിൽ ഈ കുടുംബം മോൽകൈയായതിനാലാണ് മൂന്നു പാർട്ടികളും ബന്ധുക്കളെ അങ്കത്തിനിറക്കിയതെന്നാണ് അറിയുന്നത്.