
കഴക്കൂട്ടം: ജനവാസ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ടെൻഡർ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. അതിർ നിർണയക്കല്ല് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ തുറന്ന ഇന്നലെ കണിയാപുരത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന സമിതിയംഗം എ. ഷൈജു, സംസ്ഥാന സമിതിയംഗം ഫിറോസ് കണിയാപുരം, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.