കടയ്ക്കാവൂർ: കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ കയർ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് പന്ത്രണ്ട് മണിക്കൂറാക്കി ഉയർത്തിയ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന കയർ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 7,500 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കയർ വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.റ്റി.യു) നേതൃത്വത്തിൽ കയർ ഗ്രാമങ്ങളിൽ പ്രതിഷേധം നടത്തിയത്. അഞ്ചുതെങ്ങിലെ കായിയ്ക്കരയിൽ നടന്ന പ്രതിഷേധം കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും മണ്ണാക്കുളത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി.എൻ. സൈജുവും ഉദ്ഘാടനം ചെയ്തു. കെ. ബാബു, ബിബിൻ, ചന്ദ്രപാൽ, സജി സുന്ദർ, ബി. ബേബി തുടങ്ങിയവർ പങ്കെടുത്തു.