തലശ്ശേരി: ഇല്ലത്ത് താഴെ പുല്ലമ്പിൽ താഴെയിൽ ആളൊഴിഞ്ഞ പറമ്പിൽ ഒരു സ്റ്റീൽ ബോംബും ഒരു നാടൻ ബോംബും കണ്ടെടുത്തു. ഇന്നലെ രാവിലെ 10 ഓടെ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മരത്തിന്റെ പൊത്തിൽ സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പരിശോധന നടത്തിയത്. തലശ്ശേരി സി.ഐ കെ. സനൽ കുമാർ, പ്രിൻസിപ്പൽ എസ്.ഐ ഏലിയൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മാടപ്പീടികയിൽ നടത്തിയ പരിശോധനയിൽ ഒരു വടിവാളും ബോംബും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.