വർക്കല:ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷനിൽ ഷീലാറോബിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.ചെറുന്നിയൂർ സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗവും മഹിളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകയുമാണ്. എസ്.എൻ.ഡി.പി യോഗം ചെറുന്നിയൂർ ശാഖയിലെ വനിതാസംഘം പ്രസിഡന്റും കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി റോബിൻകൃഷ്ണന്റെ ഭാര്യയുമാണ്.
വി. പ്രിയദർശിനിയാണ് മണമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം ഒറ്റൂർ ലോക്കൽകമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയാ ജോയിന്റ് സെക്രട്ടറിയും ഒറ്റൂർ സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗവുമാണ്. ഹരിപ്രീയയാണ് ബി.ജെ.പി സ്ഥാനാർത്ഥി.പാർട്ടിയുടെ സജീവ പ്രവർത്തക.