കിളിമാനൂർ:സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കായി പുത്തൻ വാതിലുകൾ തുറന്നു. 'ജാലകങ്ങൾക്കപ്പുറം" എന്ന് പേരിട്ടിരികുന്ന ട്വിന്നിംഗ് പ്രോഗ്രാമിലൂടെ കിളിമാനൂർ ബി.ആർ.സി യിലെ കുട്ടികളും എറണാകുളം ജില്ലയിലെ കൂവപ്പടി ബി.ആർ സിയിലെയും കുട്ടിച്ചാച്ചാജിമാരും തമ്മിൽ ആശയ വിനിമയം നടത്തി.

ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് അവസരം നൽകിയത്. ദേശത്തിന്റെ കലാ സാംസ്കാരിക സാഹിത്യ ദേശഭാഷാ വൈവിദ്ധ്യങ്ങൾ കുട്ടികൾ തിരിച്ചറിയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കൂവപ്പടി ബി.ആർ.സി അവതരിപ്പിച്ച പ്രാദേശിക കലാരൂപമായ പരുന്താട്ടം കിളിമാനൂരുകാർക്ക് പുത്തൻ കാഴ്ചയായിരുന്നു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി അമ്പതിലധികം കുട്ടികൾ ചിത്രരചന, അഭിനയം, നാടൻ പാട്ടുകൾ, നൃത്തം, പ്രാദേശിക കലാരൂപം, കടങ്കഥകൾ, ആയോധനകലകൾ എന്നിവ അവതരിപ്പിച്ചു.

ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ നിർവഹിച്ചു. മുഖ്യാതിഥിയായി എത്തിയത് സിനിമാതാരം ഡോ. സുജാ കാർത്തികയാണ്. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരായ സാബു വി.ആർ. സിന്ധു തമ്പി പ്രോഗ്രാം ഓഫീസർമാരായ രശ്മി ടി.എൽ., മഞ്ജു പി.കെ. ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി.ആർ. ഷീജാകുമാരി, ഹാരിസ്,പരിശീലകർ വൈശാഖ് കെ.എസ്., ആരിഫ കെ.എം., സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഷൈജു പോൾ,അനീഷ് എസ്.എൽ, സൂസന്ന എബ്രഹാം, ഹിമ ജോണി എന്നിവർ പങ്കെടുത്തു.