തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഭാഗമായ ഐ.എൻ.എല്ലിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു. ബി.ജെ.പിയെ കേരളത്തിൽ ഒരു മൂന്നാം ശക്തിയായി ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കാനും വർഗീയ ശക്തികളെ നേരിടാനും ഇടതുമുന്നണിക്കുമാത്രമേ സാധിക്കൂ എന്ന് പൂന്തുറ സിറാജ് പറഞ്ഞു.