d

തളിപ്പറമ്പ്: നഗരസഭയിലെ 28ാം വാർഡായ തുള്ളന്നൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും തളിപ്പറമ്പ് അർബൻ ബാങ്ക് ജീവനക്കാരനുമായ മാവില പത്മനാഭന് ഫോണിലൂടെ വധഭീഷണി. ബാങ്കിൽ ജോലിക്കിടയിലാണ് ഇന്റർനെറ്റ് ഫോൺവഴി നാല് തവണ ഭീഷണിമുഴക്കിയതെന്ന് പത്മനാഭൻ തളിപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. വധഭീഷണിക്കൊപ്പം അശ്ളീല ഭാഷയിൽ തെറിവിളിക്കുകയും ചെയ്യുന്നുണ്ട്. തുള്ളന്നൂർ വാർഡിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ ഘടകകക്ഷിയാണ് മത്സരരംഗത്ത് വരാറ് അവർക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ ഇക്കുറി വാർഡ് കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. പത്മനാഭൻ ഇവിടെ നല്ല പ്രവർത്തനം നടത്തിവരവെയാണ് ഭീഷണി ഉണ്ടായിരിക്കുന്നത്‌.