admission

തിരുവനന്തപുരം : രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി പോളിടെക്‌നിക്കിലെ വിവിധ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഗവൺമെന്റ് റാങ്ക്‌ലിസ്റ്റിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17, 18, 19 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ കോളേജിൽ നടത്തും. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും രക്ഷിതാവിനോടൊപ്പം മേൽപ്പറഞ്ഞ തീയതികളിൽ ആവശ്യമായ അസൽ രേഖകൾ, അലോട്ട്മെന്റ് സ്ളിപ്പ്, അടയ്ക്കേണ്ട ഫീസ് എന്നിവ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് www.polyadmission.org. ഫോൺ: 7025577773.