പാറശാല: അനധികൃതമായി മദ്യം സൂക്ഷിച്ചിരുന്ന ആളെ അറസ്റ്റുചെയ്തു.മുണ്ടപ്ലാവിള കീഴ്‌പേരിവിള മേലേതട്ട് വീട്ടിൽ സെൽവരാജ് (48) ആണ് അറസ്റ്റിലായത്.പ്രതിയുടെ തയ്യൽകടയിൽ ബിഗ്‌ഷോപ്പറിൽ 7 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് പിടിച്ചെടുത്തത്. മദ്യം ചില്ലറ വില്പനയ്ക്കാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.പാറശാല എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർ റെജിലൂക്കോസ്, അസി. സബ് ഇൻസ്പെക്ടർ ഗിരീഷ്‌കുമാർ, സി.പി.ഒ മാരായ രജിത്ത്,ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.