തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിൽ എം.എ.മലയാളം, എം.എസ്സി.കമ്പ്യൂട്ടർ സയൻസ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾക്ക് എസ്.ടി ക്വോട്ടയിൽ സീറ്റ് ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 16 ന് രാവിലെ 11ന് വകുപ്പുകളിൽ നേരിട്ട് ഹാജരാകണം.
ബി.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: മുട്ടത്തറ കോളേജ് ഒഫ് എൻജിനിയറിംഗിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ടോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്സ്, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്രുകളിലേക്ക് 17ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: www.ceemuttathara.org, 9447791375, 9496814485, 9447004094
റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം: കോളേജ് ഒഫ് ആർക്കിടെക്ചറിൽ ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ലെ ‘B.Des-2020 Candidate Portal’ ലിങ്കിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. അപേക്ഷയിലെ അപാകത കാരണം റാങ്ക് തടഞ്ഞിട്ടുള്ളവർ 16ന് മൂന്നിനകം അപാകതകൾ പരിഹരിക്കണം. അലോട്ട്മെന്റ് വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471 2525300