തിരുവനന്തപുരം : എം.വി. രാഘവന്റെ ജീവിതം സമാനതകളില്ലാത്ത ചെറുത്തുനില്പിന്റെ ഒരു ചരിത്രമാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും നിലപാടുകളോടും കടുത്ത വിയോജിപ്പുള്ളവർക്ക് പോലും എം.വി. ആറിന്റെ ഇച്ഛാശക്തിയെയും നിശ്ചയദാർഢ്യത്തെയും അംഗീകരിക്കേണ്ടിവന്നിട്ടുണ്ടെന്നും മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് പറഞ്ഞു. ബാലരാമപുരത്ത് നടന്ന എം.വി. ആറിന്റെ ആറാം ചരമവാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി ജില്ലാസെക്രട്ടറി എം. നിസ്താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.എം.പി സംസ്ഥാന സെക്രട്ടറി മുട്ടക്കാട് രവീന്ദ്രൻനായർ, കാലടി അശോകൻ, പട്ടം ദീപു, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി എൻ.എസ്, ബാലരാമപുരം ഏരിയാ സെക്രട്ടറി വി. വിജയരാജ് എന്നിവർ പ്രസംഗിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ആദരിച്ചും പുതുവസ്ത്രങ്ങളും ചികിത്സാസഹായവും ഭക്ഷണപൊതികളും വിതരണം ചെയ്തു.