dates

തിരുവനന്തപുരം: യു.എ.ഇ കോൺസുലേ​റ്റിൽ നിന്നുള്ള ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്തത് ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദേശപ്രകാരമെന്ന് രേഖകൾ.39,894 പേർക്ക് 250ഗ്രം വീതം 9973.50 കിലോ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. തൃശൂർ ജില്ലയിലാണ് കൂടുതൽ – 1257.25 കിലോ. കുറവ് ആലപ്പുഴയിൽ – 234 കിലോ. നികുതിയിളവോടെ 17,000 കിലോ ഈന്തപ്പഴം യുഎഇയിൽനിന്ന് എത്തിച്ചശേഷം പുറത്തു വിതരണം ചെയ്തതിനെക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കുകയാണ്. സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തതായും കണ്ടെത്തിയിരുന്നു.മൂന്ന് വർഷം കൊണ്ടാണ് 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തെത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടി.വി. അനുപമയെയും ശിവശങ്കറിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നിൽ കള്ളക്കടത്തുകാർക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ജില്ലകൾ, വിതരണം ചെയ്തത് (കിലോയിൽ)

തിരുവനന്തപുരം–697,കൊല്ലം–571,പത്തനംതിട്ട–240,ആലപ്പുഴ–234,കോട്ടയം–818,ഇടുക്കി–590.75,
എറണാകുളം–1060.5,തൃശൂർ–1257.25,പാലക്കാട്–1012.75,മലപ്പുറം–1195,കോഴിക്കോട്–756,
വയനാട്–586.25,കണ്ണൂർ–510.75,കാസർകോട്–444.25