biju-prabhakar

പാറശാല: ലോക പ്രമേഹ ദിനത്തിൽ സരസ്വതി ഹോസ്‌പിറ്റലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, പാറശാല കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന പ്രമേഹ ബോധവത്കരണ പരിപാടിയായ 'പഞ്ചാരവണ്ടി യാത്ര" സംഘടിപ്പിച്ചു. രാവിലെ എട്ടിന് ശാസ്തമംഗലത്ത് നടന്ന ചടങ്ങിൽ പഞ്ചാരവണ്ടിയുടെ യാത്ര കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഫ്ളാഗ് ഓഫ് ചെയ്തു. അയിര ശശി, ഡോ. അവിനാഷ്, ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പാറശാലയിലെ യാത്ര നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ. എം.ജി. ബിന്ദു, ഡോ. എസ്.കെ. അജയ്യ കുമാർ തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാറിന് ഡോ. എം.ജി. ബിന്ദു സരസ്വതി കുടുംബത്തിന്റെ സ്നേഹോപകാരം കൈമാറി. സ്റ്റാഫുകളുടെ നേതൃത്വത്തിൽ പാറശാല മുതൽ ഉദിയൻകുളങ്ങര വരെ സൈക്കിൾ റാലിയും, സരസ്വതി ഹോസ്പിറ്റലിൽ നിന്ന് പാറശാല പോസ്റ്റാഫീസ് ജംഗ്‌ഷൻ വരെ ബൈക്ക് റാലിയും നടന്നു.

രാവിലെ 10 ന് നടന്ന ഒാൺലൈൻ പൊതുസമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സരസ്വതി ഹസ്തം മൂന്നാം വാർഷികോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. സംവിധായകൻ തുളസീദാസ് ആശംസകളർപ്പിച്ചു. പ്രമേഹദിന സന്ദേശം ഡോ.എസ്.കെ.അജയ്യ കുമാറും, സരസ്വതി അമ്മ ടീച്ചർ അനുസ്മരണം എം.എസ്. പത്മകുമാറും നിർവഹിച്ചു. സരസ്വതി ഡയബറ്റിക് ഫൂട്ട് അറ്റാക്ക് റസ്‌ക്യൂ ടീം ഉദ്ഘാടനം, വിവിധ സാമൂഹ്യ പദ്ധതികളുടെ ഉദ്ഘാടനം, മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. സൗജന്യ പ്രമേഹ, പ്രമേഹ പാദരോഗ നിർണയ ക്യാമ്പും, സൗജന്യ നേത്ര രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.