bineesh

തിരുവനന്തപുരം: ബീനീഷ് കോടിയേരിയുമായി ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന നാല് സുഹൃത്തുക്കൾക്ക് ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്‌മെന്റ് സംഘം നോട്ടീസ് നൽകി. തിരുവനന്തപുരത്തെ കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, ബിനീഷിന്റെ സുഹൃത്ത് അരുൺ, ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ എന്നിവർക്കാണ് നോട്ടീസ്. ചോദ്യംചെയ്യലിന് 18ന് ബംഗളൂരു ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

അബ്ദുൾ ലത്തീഫിനും റഷീദിനും നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇരുവരും ഒളിവിലാണെന്നും അഭ്യൂഹമുണ്ട്. ഇവർക്ക് രണ്ടാമതും നോട്ടീസ് നൽകി. ഇനിയും ഹാജരായില്ലെങ്കിൽ അറസ്​റ്റിലേക്ക് ഇ.ഡി കടക്കും. ബിനീഷ് കൈകാര്യംചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുണും അനിക്കുട്ടനും വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബിനീഷിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച ബംഗളൂരു സിറ്രി സെഷൻസ് കോടതി പരിഗണിക്കും.