suresh

പേരൂർക്കട: ചില്ലറ വില്പനയ്‌ക്കെത്തിച്ച ഒരുകിലോ കഞ്ചാവുമായി യുവാവിനെ പേരൂർക്കട പൊലീസ് പിടികൂടി. പൂജപ്പുര പുന്നയ്ക്കാമുകൾ ഞാലിക്കോണം കരിങ്കാളി ക്ഷേത്രത്തിനു സമീപം പല്ലൻ സുരേഷ് എന്നു വിളിക്കുന്ന സുരേഷാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പൊലീസ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.