തിരുവനന്തപുരം: കേന്ദ്രം വഴങ്ങാത്തതിനാൽ ജി.എസ്.ടി നഷ്ടപരിഹാരത്തിൽ കേന്ദ്രസർക്കാർ മുന്നോട്ട് വച്ച ഒന്നാമത്തെ ഓപ്ഷൻ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ട് ഓപ്ഷനും സ്വീകരിക്കാൻ ആദ്യം സംസ്ഥാനം തയ്യാറായിരുന്നില്ല. 1.10ലക്ഷംകോടി രൂപയാണ് കേന്ദ്രം ഇപ്പോൾ വിതരണം ചെയ്യുന്നത്. തുടർന്നുള്ള 73,000 കോടി രൂപ കേന്ദ്രം പിന്നീടായിരിക്കും വിതരണം ചെയ്യുക.എന്നാൽ ഒന്നാമത്തെ ഓപ്ഷൻ സ്വീകരിക്കുന്നതോടെ 1.10ലക്ഷത്തിൽ നിന്നുള്ള വിഹിതം സ്വീകരിക്കുന്നതോടൊപ്പം 73,000 കോടി രൂപ ഉടൻ വിതരണം ചെയ്യണമെന്ന് ജി.എസ്.ടി കൗൺസിലിൽ ആവശ്യമുന്നയിക്കുമെന്നും ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.