മട്ടാഞ്ചേരി: മട്ടാഞ്ചേരി സാർവജനിക് ബാങ്ക് ചെയർമാൻ കൂവപ്പാടം ടൗൺ ഹാൾ റോഡിൽ ആർ. നവീൻകുമാർ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്. റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഓഫീസറാണ്. കൊച്ചി നഗരസഭാ കൗൺസിലർ, ശ്രീ വെങ്കടേശ സേവാസമിതി സെക്രട്ടറി, സായാഹ്നക്കൂട്ടം പ്രസിഡന്റ്, കോർപ്പറേഷൻ കണ്ടിൻജൻസി തൊഴിലാളി കോൺഗ്ര
സ് ജില്ലാ ഭാരവാഹി, ചെറളായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈല, മകൻ: വിശാൽനവീൻ.